ന്യൂഡൽഹി: തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് ഗവർണർ അംഗീകരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വാർഡും കൂട്ടിച്ചേർക്കേണ്ട സാഹചര്യം നിലവിലില്ല. ഇടതുമുന്നണിയുടെ രാഷ്ട്രീയ നേട്ടത്തിനുള്ള ന ടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാർ കാബിനറ്റ് കൂടി ഇങ്ങനൊരു ഓർഡിനൻസ് പുറപ്പെടുവിച്ചത് ചട്ടലംഘനമാണ്. തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിൽ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷം ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വാർഡ് വിഭജന ഓർഡിനൻസ് ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ഓർഡിനൻസ് അനാവശ്യമാണ്. രാജ്ഭവനിൽ താമസിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറാണ് ഗവർണറെന്നും മുരളീധരൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.