കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജിലെ ചീഫ് വാർഡനായ സിസ്റ്റർ മായയെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയതായി കോളജ് മാനേജ്മെന്റ് അറിയിച്ചു. ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. സിസ്റ്റർ മായ മറ്റൊരു രൂപതയിൽനിന്ന് എത്തി ചുമതലയേറ്റതായതിനാൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കലുമായി ആലോചിക്കണമെന്ന് കോളജ് മാനേജ്മെന്റ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ രൂപതഅധ്യക്ഷൻ അനുകൂലമായി പ്രതികരിച്ചതിനാൽ ഇവരെ മാറ്റി നിർത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മാനേജ്മെന്റ് അറിയിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള വനിത കമീഷന് സ്വമേധയാ കേസെടുത്തു. പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒക്ക് കമീഷൻ നിര്‍ദേശം നല്കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പും കമീഷന് ലഭിച്ചിട്ടുണ്ട്.
ലാബ് അറ്റൻഡർ തന്റെ മകളുടെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി ടീച്ചര്‍വഴി വകുപ്പുതലവന് നല്‍കുകയും വകുപ്പുതലവന് ശ്രദ്ധയെ ചോദ്യം ചെയ്തതിലുമുണ്ടായ മാനസികാഘാതമാണ് ശ്രദ്ധ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന് പിതാവ് സതീഷ് നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.