കൊച്ചി: മൂന്നു അന്തർ സംസ്ഥാന തൊഴിലാളികൾ എൻ.ഐ.എ പിടിയിലായത് സംസ്ഥാന സർക്കാറിെൻറ ജാഗ്രതക്കുറവിനുള്ള താക്കീതായി. അന്തർ സംസ്ഥാന തൊഴിലാളികളിലെ ക്രിമിനൽ പ്രവണത സംബന്ധിച്ച് ഹൈകോടതി ഇടപെടലുണ്ടായിട്ടും പുലർത്തിയ നിസ്സംഗതയാണ് വിമർശിക്കപ്പെടുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ ഹരജിയായി പരിഗണിക്കെവ ൈഹകോടതി നിയമിച്ച അമിക്കസ്ക്യൂറി പാർവതി സഞ്ജയ് ഇവർക്കിടയിെല ക്രിമിനൽ പ്രവണതകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിരുന്നു. 2018 ആഗസ്റ്റ് 31ന് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയെ കോടതി സ്വമേധയാ കക്ഷിചേർക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തു.
എന്നാൽ, ഒരുനടപടിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇവെരക്കുറിച്ച വിവരങ്ങൾ അറിയാനും അറിയിക്കാനുമുള്ള ബാധ്യത പ്രധാനമായും ലേബർ കരാറുകാരനിലും തൊഴിലുടമയിലേക്കും ഒതുങ്ങുന്ന രീതി തുടരുകയാണ്.
ജില്ല ലേബർ ഓഫിസർമാരുടെ പരിശോധനകൾ മാത്രമാണ് നടക്കുന്നത്. ഈ പരിശോധനകളിലൂടെ തൊഴിൽചട്ട ലംഘനത്തിനപ്പുറം ക്രിമിനൽ പശ്ചാത്തലവും മറ്റും വിലയിരുത്താനാവില്ല. തൊഴിലാളികളുടെ വിവരങ്ങൾ സ്റ്റേഷനുകളിൽ അറിയിക്കണമെന്ന നിബന്ധനകളും പാലിക്കപ്പെടുന്നില്ല. ക്രിമിനൽ പശ്ചാത്തലം കണ്ടെത്താനുള്ള ഫലപ്രദ സംവിധാനങ്ങളൊന്നും സർക്കാറിെൻറ പക്കലില്ല.
തിരിച്ചറിയൽ കാർഡു പോലും കൈവശമില്ലാത്ത നൂറുകണക്കിന് തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. ഇവരെ നിരീക്ഷിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അപര്യാപ്തമാണ്.
ഇത്തരം പഴുതുകളാണ് ക്രിമിനൽ മനോഭാവമുള്ള വ്യക്തികളും സംഘടനകളുടെ ഭാഗമായവരും ഉപയോഗപ്പെടുത്തുന്നത്. പെരുമ്പാവൂരിൽതന്നെ നിയമവിദ്യാർഥിനിയടക്കം രണ്ട് യുവതികളുെട കൊലപാതകത്തിന് പിന്നിൽ അന്തർ സംസ്ഥാന തൊഴിലാളികളായിരുന്നു പ്രതികൾ. സംസ്ഥാനത്ത് കൊലപാതകം, പീഡനം, അക്രമം, പിടിച്ചുപറി, മയക്കുമരുന്ന് കേസുകളിൽ ഒട്ടേറെ അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതികളാണ്.
ഇവർ ഏറ്റുമുട്ടിയുള്ള കൊലപാതകങ്ങളും ഏറെയുണ്ട്. മാവോവാദി ബന്ധം ആരോപിക്കപ്പെട്ട് പിടിയിലായ സംഭവവുമുണ്ട്. ഇവർക്കിടയിലെ ക്രിമിനലുകളെ കണ്ടെത്താനുള്ള സംവിധാനം കാര്യക്ഷമമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.