തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകൾക്ക് മാലിന്യസംസ്കരണ മേഖലയിൽ ആധുനിക സം വിധാനെമാരുക്കാൻ 1950 കോടി രൂപ (300 ദശലക്ഷം ഡോളർ) ലോകബാങ്കിൽനിന്ന് കടമെടുക്കുന്നു. സംസ്ഥാന വിഹിതമായ 835 കോടികൂടി ചേർത്ത് ആകെ 2785 കോടിയുടേതാണ് പദ്ധതി. കേരള അര്‍ബന്‍ സ ർവിസ് ഡെലിവറി പ്രോജക്ട് എന്നായിരിക്കും ഇതിെൻറ പേര്. പദ്ധതിക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. വായ്പ നൽകാൻ ലോകബാങ്ക് സന്നദ്ധത അറിയിച്ചിരുന്നു.
നഗരങ്ങള്‍ നേരിടുന്ന മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിവറേജ്-സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറുകള്‍ സ്ഥാപിക്കാനും ശുചിത്വത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സേവന പ്രധാന പദ്ധതി വിഭാവനം ചെയ്യുന്നു. 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം പലിശനിരക്കിലാണ് വായ്പയെടുക്കുക. പദ്ധതിക്ക് 25 വര്‍ഷത്തെ കാലാവധിയുണ്ടാകും.
വിശദമായ പദ്ധതി റിപ്പോർട്ട് ഇതിനായി തയാറാക്കും. മാലിന്യ പ്രശ്നങ്ങളുടെ രൂക്ഷത അടക്കം വിവിധ ഘടകങ്ങൾ പരിശോധിച്ചാകും എവിടെയൊക്കെ, ഏതൊക്കെ പദ്ധതികൾ വേണമെന്ന് തീരുമാനിക്കുക. നേരത്തേ ഗ്രാമപഞ്ചായത്തുകൾക്ക് ലോകബാങ്ക് സഹായം അനുവദിക്കുന്ന കേരള ലോക്കൽ സെൽഫ് ഗവ. സർവിസ് ഡെലിവറി പ്രോജക്ട് ഉണ്ടായിരുന്നു.
1100 കോടി രൂപയുടേതായിരുന്നു പദ്ധതി. ഇതിെൻറ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് നഗരസഭകൾക്കുള്ള പുതിയ പദ്ധതി നടപ്പാക്കുന്നത്. നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളെക്കൂടി പദ്ധതിയിലുൾപ്പെടുത്തണമെന്ന സംസ്ഥാന ആവശ്യം ലോകബാങ്ക് പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.