തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 94 ഗ്രാമപഞ്ചായത്തുകളില്‍ ജലബജറ്റ് തയാറായി. വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും ഭാവിയിലെ ആവശ്യകതയുമെല്ലാം ഉൾപ്പെടുത്തിയാണ് ജലബജറ്റ് തയാറാക്കിയത്.
ലോക ജലദിനമായ മാര്‍ച്ച് 22നോ അടുത്തുള്ള ദിവസങ്ങളിലോ ഈ പഞ്ചായത്തുകളില്‍ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിക്കും. എല്ലാ തദ്ദേശ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയാറാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ലോക ജലദിനത്തില്‍ പൂര്‍ത്തിയാവുന്നത്.
ജല ബജറ്റിനെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജലസുരക്ഷ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്.
ജലബജറ്റ് തയാറാക്കുന്നത് സംബന്ധിച്ച് ഒന്നാം പിണറായി സർക്കാറ് പ്രഖ്യാപനമുണ്ടായെങ്കിലും പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. എല്ലാ വർഷവും വേനൽക്കാലമാകുമ്പോൾ ജലബജറ്റ് സംബന്ധിച്ച് ചർച്ചകളുയരുമെങ്കിലും മഴക്കാലമാകുന്നതോടെ ഇതെല്ലാം മറക്കുന്നതായിരുന്നു പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് പഞ്ചായത്തുകൾ ജലബജറ്റിലേക്ക് കടക്കുന്നത്. നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പുമായി ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പും ലക്ഷ്യമിടുന്നുണ്ട്.
തിരുവനന്തപുരം -കിളിമാനൂര്‍
കൊല്ലം - മുഖത്തല
പത്തനംതിട്ട- മല്ലപ്പള്ളി
ആലപ്പുഴ-മാവേലിക്കര
കോട്ടയം-ഈരാറ്റുപേട്ട
ഇടുക്കി- ഇടുക്കി
എറണാകുളം-മുളന്തുരുത്തി
തൃശൂർ- ചൊവ്വന്നൂര്‍
പാലക്കാട്-ചിറ്റൂര്‍
മലപ്പുറം- കൊണ്ടോട്ടി
കോഴിക്കോട്-കുന്ദമംഗലം
വയനാട്- മാനന്തവാടി
കണ്ണൂര്‍-പേരാവൂര്‍
കാസർകോട് -കാഞ്ഞങ്ങാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.