Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right94 പഞ്ചായത്തുകളിൽ...

94 പഞ്ചായത്തുകളിൽ ജലബജറ്റ്​

text_fields
bookmark_border
water
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന​ത്ത് 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​ബ​ജ​റ്റ് ത​യാ​റാ​യി. വെ​ള്ള​ത്തി​​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും ഭാ​വി​യി​ലെ ആ​വ​ശ്യ​ക​ത​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ജ​ല​ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യ​ത്.

ലോ​ക ജ​ല​ദി​ന​മാ​യ മാ​ര്‍ച്ച് 22നോ ​അ​ടു​ത്തു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​ബ​ജ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​വ​ത​ര​ണ​വും ജ​ല​സ​ഭ​യും സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ലോ​ക ജ​ല​ദി​ന​ത്തി​ല്‍ പൂ​ര്‍ത്തി​യാ​വു​ന്ന​ത്.

ജ​ല ബ​ജ​റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​സു​ര​ക്ഷ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്തി​ന്റെ ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് സു​സ്ഥി​ര​മാ​യ ജ​ല വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ് ജ​ല​ബ​ജ​റ്റ്.

ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ​ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​മാ​കു​മ്പോ​ൾ ജ​ല​ബ​ജ​റ്റ്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക​ളു​യ​രു​മെ​ങ്കി​ലും മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ഇ​തെ​ല്ലാം മ​റ​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്. ഇ​തി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യാ​ണ്​ പ​ഞ്ചാ​യ​ത്തു​ക​ൾ ജ​ല​ബ​ജ​റ്റി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. നീ​ര്‍ച്ചാ​ലു​ക​ളു​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പു​മാ​യി ‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ത്തെ 230 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നീ​ര്‍ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ജ​ല​ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യ ​​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്കു​ക​ൾ

തി​രു​വ​ന​ന്ത​പു​രം -കി​ളി​മാ​നൂ​ര്‍

കൊ​ല്ലം - മു​ഖ​ത്ത​ല

പ​ത്ത​നം​തി​ട്ട- മ​ല്ല​പ്പ​ള്ളി

ആ​ല​പ്പു​ഴ-​മാ​വേ​ലി​ക്ക​ര

കോ​ട്ട​യം-​ഈ​രാ​റ്റു​പേ​ട്ട

ഇ​ടു​ക്കി- ഇ​ടു​ക്കി

എ​റ​ണാ​കു​ളം-​മു​ള​ന്തു​രു​ത്തി

തൃ​ശൂ​ർ- ചൊ​വ്വ​ന്നൂ​ര്‍

പാ​ല​ക്കാ​ട്​-​ചി​റ്റൂ​ര്‍

മ​ല​പ്പു​റം- കൊ​ണ്ടോ​ട്ടി

കോ​ഴി​ക്കോ​ട്​-​കു​ന്ദ​മം​ഗ​ലം

വ​യ​നാ​ട്​- മാ​ന​ന്ത​വാ​ടി

ക​ണ്ണൂ​ര്‍-​പേ​രാ​വൂ​ര്‍

കാ​സ​ർ​കോ​ട് -കാ​ഞ്ഞ​ങ്ങാ​ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water budget
News Summary - Water budget in 94 panchayats
Next Story