കോട്ടയം: രാജ്യത്തെ ആദ്യ സൗരോര്‍ജ ക്രൂയിസ് ബോട്ടിെൻറ ഉടമയാകാൻ ജലഗതാഗതവകുപ്പ് തയാറെടുക്കുന്നു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ബോട്ടിന് സർക്കാർ നിർമാണാനുമതി നൽകി. സൗരോർജത്തോടൊപ്പം ഇലക്േട്രാണിക് സംവിധാനവുമടങ്ങുന്ന ഇരുനില ബോട്ടാണ് നിർമിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ വാടകക്ക് ബോട്ട് നൽകാനാകും. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിലാകും ആദ്യ ബോട്ട് ഇറക്കുക.
താഴത്തെനിലയിൽ 100 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒരുക്കും. വിരുന്നടക്കം നടത്താൻ കഴിയുന്ന നിലയിലാകും മുകളിലത്തെ നില ഒരുക്കുക. ടൂറിസ്റ്റ ്സംഘങ്ങൾക്കു പുറെമ കല്യാണപ്പാർട്ടികൾക്കും മറ്റും വാടകക്ക് നൽകും. കുട്ടനാട് മേഖലയിൽ രണ്ട് വാട്ടര്‍ ടാക്സികളും തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഇത് കുടുംബമായി എത്തുന്നവര്‍ക്ക് കുട്ടനാട് കാണാന്‍ സഹായകമാകും.
അതേസമയം, ഒാണത്തിന് തുടക്കമിടാനിരുന്ന എ.സി ബോട്ട് സർവിസുകൾ വൈകും. ഒന്നര കോടിയോളം ചെലവുവരുന്ന ബോട്ട് അരൂരിലെ പ്രാഗ മറൈനാണ് നിർമിക്കുന്നത്. 120 സീറ്റിൽ 40 എണ്ണത്തിനാകും എ.സി. സൗകര്യം. ബാക്കി സാധാരണയും. കോട്ടയം-ആലപ്പുഴ, ൈവക്കം-എറണാകുളം റൂട്ടുകളിൽ സർവിസ് ആരംഭിക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്ത് പ്രതിദിനം 55,000ഒാളം പേർ ബോട്ടുകളെ ആശ്രയിക്കുന്നതായാണ് ജലഗതാഗതവകുപ്പിെൻറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.