ചുരത്തിൽ കനത്ത ഗതാഗത കുരുക്ക് 

വൈത്തിരി; വയനാട് ചുരത്തിൽ മണിക്കൂറുകൾ നീണ്ട കുരുക്കിൽ പെട്ട് യാത്രക്കാർ ദുരിതത്തിൽ. ചുരത്തിലെ അറ്റകുറ്റ പണികൾ നടക്കുന്നത് മൂലമുണ്ടായ കുരുക്കി​​​െൻറ തുടർച്ചയായാണ് ബ്ലോക്ക് രാത്രിയിലും അനുഭവപ്പെടുന്നത് . ചുരത്തിൽ വാഹന നിയന്ത്രണത്തിന് ആരുമില്ലാതായതും കുരുക്ക് രൂക്ഷമാക്കി. നിരവധി ആംബുലൻസുകളും സ്‌കൂൾ ടൂർ ബസ്സുകളും ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. നൂറു കണക്കിന് ടിപ്പറുകളും ടോറസുകളും ചുരത്തിൽ കയറിയത് മൂലമാണ് കുരുക്ക് രൂക്ഷമായതെന്നു യാത്രക്കാരിൽ ചിലർ പറഞ്ഞു.

Tags:    
News Summary - wayanad block - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.