വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്

കൽപറ്റ: വയനാട് ജില്ലയിൽ ശനിയാഴ്​ച കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല പി.എച്ച്.സിയുടെ പരിധിയിലാണ്​ 52 കാരനായ ഇദ്ദേഹത്തി​​​െൻറ വീട്​. ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഗ്രീൻ സോണിലായിരുന്ന വയനാട്​ ഓറഞ്ച്​ സോണിലേക്ക്​ മാറ്റി. ഒരുമാസത്തിലധികമായി വയനാട്ടില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഏപ്രില്‍ 18നാണ് ചെന്നൈക്ക് ചരക്കെടുക്കാന്‍ പോയത്. ഏപ്രില്‍ 26ന് തിരിച്ച്​ നാട്ടിലെത്തി. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയതിനു ശേഷം ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കോവിഡ്-19 ലക്ഷണങ്ങളില്ലല്ലാത്ത ഇദ്ദേഹത്തി​​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ജില്ല കലക്​ടർ അദീല അബ്​ദുല്ല അറിയിച്ചു. 

ഏപ്രിൽ 29നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇദ്ദേഹത്തി​​​െൻറ ആറ് പ്രൈമറി കോണ്ടാക്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ കുടുംബാംഗങ്ങളും ഒരാള്‍ ട്രക്കിലെ സഹായിയുമാണ്. സഹായിയുടെ പരിശോധനാഫലം നെഗറ്റീവാണ്.


 

Tags:    
News Summary - Wayanad Covid 19 Positive Case Patient Truck Driver Return fron Chennai -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.