മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യം ഫോട്ടോ: ഗോകുൽവയനാട് (വെഡ് ലോക്ക് ഫോട്ടോഗ്രാഫി) 

വയനാട്ടിലെ നഷ്​ടം തിട്ടപ്പെടുത്തൽ: സംസ്ഥാന സംഘത്തിനൊപ്പം കേന്ദ്രസംഘവും ചേരും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്തം സൃ​ഷ്ടി​ച്ച നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​ത്​ കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ. നി​ല​വി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സം​ഘം വ​കു​പ്പു തി​രി​ച്ച്​ പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രം നി​യോ​ഗി​ക്കു​ന്ന സം​ഘം കൂ​ടി എ​ത്തു​ക​യും സം​യു​ക്ത​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്യും. ഇ​തി​നു ശേ​ഷം കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം ന​ൽ​കു​ന്ന റി​​പ്പോ​ർ​ട്ട്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ കേ​ന്ദ്ര​ത്തി​ന്​ സ​മ​ർ​പ്പി​ക്കേ​ണ്ട മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ക്കു​​ക. നാ​ശ​ന​ഷ്​​ടം സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റു​ന്ന ക​ണ​ക്കു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ധി​കാ​രി​ക​ത​ക്ക്​ വേ​ണ്ടി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്ക​ലി​ൽ കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

​കേ​​ന്ദ്ര​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന്​ മെ​മ്മോ​റാ​ണ്ടം ല​ഭി​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ല്ലെ​ന്നാ​ണ്​ സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട്. വാ​ട​ക​വീ​ടു​ക​ൾ ​ക​ണ്ടെ​ത്തി ദു​ര​ന്ത​ബാ​ധി​ത​രാ​യ 728 കു​ടും​ബ​ങ്ങ​ളു​ടെ താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സ​മ​ട​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. വാ​ട​ക വീ​ടു​ക​ൾ​ക്കാ​യി 6000 രൂ​പ​വീ​ത​മാ​ണ്​ ന​ൽ​കു​ന്ന​ത്.

വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വു​ക​ൾ ഈ ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്​ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണ​ന​ക​ളി​ല്ലാ​തെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാം. പ​ക്ഷേ, ദു​ര​ന്ത​മു​ണ്ടാ​യി മൂ​ന്നാ​ഴ്ച പി​ന്നി​ടു​​​മ്പോ​ഴും ഇ​ത്ത​ര​മൊ​രു നീ​ക്കം കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ലേ​ത്​ അ​തി​തീ​വ്ര​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ലും കേ​ന്ദ്രം മൗ​നം തു​ട​രു​ക​യാ​ണ്. പെ​രു​മ​ണും സൂ​നാ​മി​യും ഓ​ഖി​യു​മ​ട​ക്കം സം​സ്ഥാ​ന​ത്ത്​ നൂ​റി​ലേ​റെ പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്ട​മു​ണ്ടാ​യ​ത്​ ആ​റോ​ളം ദു​ര​ന്ത​ങ്ങ​ളി​ലാ​ണ്. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ആ​ൾ​നാ​ശ​മാ​ണ്​ വ​യ​നാ​ട്ടി​ലേ​ത്. ദു​ര​ന്ത​തീ​വ്ര​ത​ക്ക്​ മ​റ്റൊ​രു പ​ഠ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നി​രി​ക്കെ അ​തി​നും കേ​ന്ദ്രം മു​തി​ർ​ന്നി​ട്ടി​ല്ല. ഒ​മ്പ​തം​ഗ കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘ​ത്തി​നു​ പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ൽ ഒ​രു പ​ക​ൽ ചെ​ല​വ​ഴി​ച്ച്​ സ്ഥി​തി​ഗ​തി​ക​ൾ ​തി​രി​ച്ച​റി​ഞ്ഞ്​ മ​ട​ങ്ങി​യി​ട്ട്​ 10​ ദി​വ​സ​ത്തി​ലേ​റെ​യാ​കു​ന്നു.

മേ​ഖ​ല​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ 2000 കോ​ടി​യു​ടെ പാ​ക്കേ​ജ്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​സം​ഘ​ത്തി​ന്​ സം​സ്ഥാ​നം ആ​ദ്യ ഘ​ട്ട​ത്തി​ൽ​ത​ന്നെ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ത​ക​ർ​ച്ച, ‌ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളു​ടെ ന​ഷ്ടം, കൃ​ഷി​നാ​ശം, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ൾ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു​ റി​​പ്പോ​ർ​ട്ട്​. എ​ന്നാ​ൽ, ഇ​തു​ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ വി​ശ​ദ മെ​മ്മോ​റാ​ണ്ടം ആ​വ​ശ്യ​പ്പെ​ട്ട കേ​ന്ദ്ര ന​ട​പ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​യ​ത്.

സർവകക്ഷി യോഗം 29ന്

തി​രു​​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. 29ന് ​വൈ​കീ​ട്ട്​ 4.30ന് ​ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം.

ഉരുള്‍പൊട്ടല്‍: തിരച്ചിലിൽ ആറു ശരീരഭാഗങ്ങൾ കണ്ടെത്തി

മു​ണ്ട​ക്കൈ (വ​യ​നാ​ട്): ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ർ​ക്കാ​യി ഞാ​യ​റാ​ഴ്ച സൂ​ചി​പ്പാ​റ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക തി​ര​ച്ചി​ലി​ൽ ആ​റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​ത് മ​നു​ഷ്യ ശ​രീ​ര ഭാ​ഗ​ങ്ങ​ളാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നു​ണ്ട്. തി​ങ്ക​ളാ​ഴ്ച തി​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. തി​ര​ച്ചി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ക​ല​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​രും. തു​ട​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തും.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.