ചൂരല്‍മല: പുത്തുമല പൊതു സ്മശാനത്തിൽ സംസ്കരിച്ച ശരീര ഭാഗങ്ങൾ ഡി.എന്‍.എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞതിനെത്തുടർന്ന് മാറ്റി സംസ്കരിച്ചു. ദുരന്തമുണ്ടായി 84ാം ദിവസമാണ് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം വൈറ്റ് ഗാര്‍ഡ് റെസ്ക്യു ടീം അംഗങ്ങൾ ശരീരഭാഗങ്ങള്‍ മാറ്റി സംസ്കരിച്ചത്.
ബന്ധുക്കളുടെ ആവശ്യപ്രകാരം മൂന്നിടങ്ങളിലായി മറവ് ചെയ്തിരുന്ന ശരീരഭാഗങ്ങള്‍ പുറത്തെടുത്ത് ഒരിടത്ത് സംസ്കരിക്കുകയായിരുന്നു. തഹസില്‍ദാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയമാന്‍മാരായ നാസര്‍, രാജു, മേപ്പാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശരീരഭാഗങ്ങള്‍ പുറത്തെടുത്ത് സംസ്കരിച്ചത്. വൈറ്റ് ഗാര്‍ഡ് ജില്ല ക്യാപ്റ്റന്‍ ഷുക്കൂര്‍ അലിയുടെ നേതൃത്വത്തില്‍ മുനീര്‍ കാക്കവയല്‍, മനാഫ് ലക്കി, ജുനൈദ് മേപ്പാടി, തംജീദ് പൊഴുതന, റാഫി റിപ്പണ്‍, ജലീല്‍, റിയാസ്, മനാഫ് കൽപറ്റ, ഷംനാസ്, റഷീദ് കാക്കവയല്‍, ഷുക്കൂര്‍ കാക്കവയല്‍, സലീം പേര്യ എന്നിവർ ദൗത്യത്തില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.