ഉരുൾപൊട്ടൽ: ഒരു കോടി കൈമാറി ചിരഞ്ജീവിയും മകൻ രാം ചരണും; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: വയനാട്‌ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ പ്രധാനമന്ത്രിയോട്‌ അഭ്യർഥിച്ച്‌ തെലുഗ് താരം ചിരഞ്ജീവി. ദുരന്തത്തിൽ അകപ്പെട്ടവർക്കായി ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന്‌ പ്രഖ്യാപിച്ച ഒരു കോടി രൂപ സഹായം മുഖ്യമന്ത്രിക്ക്‌ കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ചെക്ക് കൈമാറിയത്. വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ചിരഞ്ജീവി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസം വയനാട്‌ സന്ദർശിക്കുന്നതായി അറിഞ്ഞു.

ഇതു ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹത്തോട്‌ അപേക്ഷിക്കുന്നു. രക്ഷാപ്രവർത്തകർക്ക് അകമഴിഞ്ഞ സ്‌നേഹവും നന്ദിയും പിന്തുണയും അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Wayanad Landslide: Chiranjeevi and son Ram Charan hand over Rs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.