കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽ സർക്കാർ അനുമതിയില്ലാതെ ഫണ്ട് ശേഖരിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ഒട്ടേറെ സംഘടനകൾ പണം പിരിക്കുന്നുണ്ടെങ്കിലും ഇതിന്റെ വിനിയോഗം നിരീക്ഷിക്കാൻ സംവിധാനം ഇല്ലെന്നാരോപിച്ച് കാസർകോട് സ്വദേശി അഡ്വ. സി. ഷുക്കൂറാണ് പൊതുതാൽപര്യ ഹരജി നൽകിയത്.
രാഷ്ട്രീയ-മത സംഘടനകൾക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകരുതെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും. ശേഖരിക്കുന്ന തുകയുടെ ഭൂരിഭാഗവും അർഹരിലേക്ക് എത്താൻ ഇടയില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.