നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നു

പോത്തുകല്ലിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകും

നിലമ്പൂർ: വയനാട് മുണ്ട​ക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മലപ്പുറം പോത്തുകല്ല് ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകും. മുഴുവൻ മൃതദേഹങ്ങളും വയനാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ നിലമ്പൂരിൽ തുടങ്ങി. നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.

ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിൽ 32 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ മാത്രമാണ് ചൊവ്വാഴ്ച തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ ബന്ധുക്കൾക്കോ നാട്ടുകാർക്കോ തിരിച്ചറിയാൻ പറ്റുമോ എന്ന് ശ്രമിക്കും.

Tags:    
News Summary - Wayanad Landslide: The dead bodies recovered from Pothukal will be taken to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.