വയനാട് ഉരുൾപൊട്ടൽ : ദുരന്ത ബാധിതർക്ക് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്

തിരുവനന്തപുരം : വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.65 കോടി രൂപ അനുവദിച്ച്് റവന്യൂ വകുപ്പിൻറെ ഉത്തരവ്. വയനാട് കലക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയിൽ നിന്ന് 4.65 കോടി രൂപ നേരത്തെ ചെലവഴിച്ചിരുന്നു. ചെലവിന് മൂന്നു കോടി രൂപ കൂടി ആവശ്യമുണ്ടെന്ന് വയനാട് കലക്ടർ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വയനാട് കലക്ടർക്ക് 7.65 കോടി രൂപ അനുവദിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. വയനാട് കളക്ടർ നടപടി സ്വീകരിച്ച് സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Wayanad Landslide: The order of the Revenue Department sanctioned Rs 7.65 crore to the victims of the disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.