വയനാട്ടിൽ ഉരുൾപൊട്ടൽ ഭൂമി, ഹൈകോടതി

വയനാട് ഉരുൾപൊട്ടൽ: എസ്റ്റിമേറ്റ് മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. എങ്ങനെയാണ് തുക വിലയിരുത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞത്. ഹൈകോടതിയിൽ നൽകിയ എസ്റ്റിമേറ്റ് തുക സംബന്ധിച്ച കണക്കുകൾ വലിയ വാർത്തയായിരുന്നു. ഇത് യഥാർഥ കണക്കല്ലെന്നും ചെലവഴിച്ച തുകയെന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ഈ കണക്കുകളുടെ മാനദണ്ഡമാണ് ഇന്ന് കോടതി ആരാഞ്ഞത്.

ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിർദേശം. ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ മേൽനോട്ടം എന്ന നിലയിൽ കൂടിയാണ് കോടതി കേസെടുത്തിരുന്നത്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദുരിതബാധിതർക്ക് കേന്ദ്രസഹായം വേഗത്തിൽ ലഭ്യമാക്കാൻ നടപടി വേണം. ഇതിനായുള്ള സംസ്ഥാനത്തിന്‍റെ അപേക്ഷ പരിഗണിക്കാൻ കേന്ദ്രം തയാറാകണമെന്നും കോടതി നിർദേശിച്ചു.

നേരത്തെ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി 1202 കോ​ടി ചെ​ല​വാ​കു​മെ​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ പ​രാ​മ​ർ​ശം ഏ​താ​നും വാ​ർ​ത്ത ചാ​ന​ലു​ക​ൾ ‘ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ചെ​ല​വാ​യ തു​ക’ എ​ന്ന നി​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് വിവാദം ഉ​ട​ലെ​ടു​ത്ത​ത്. ര​ക്ഷാ​​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി സേ​വ​ന മ​ന​സ്സോ​ടെ പ​​ങ്കെ​ടു​ത്ത സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഇ​​ത്ര​യും തു​ക എ​ങ്ങ​നെ ചെ​ല​വാ​യെ​ന്ന ചോ​ദ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​ർ സം​ശ​യ​മു​ന​യി​ലാ​യി.

ഒരു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ 75,000 രൂ​പ ചെ​ല​വാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ സം​സ്ക​ര​ണം പൂ​ർ​ണ​മാ​യും ന​ട​ത്തി​യ​ത് സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ളാ​യി​രു​ന്നു. പി​ന്നെ എ​ങ്ങ​നെ ഇ​ത്ര തു​ക ചെ​ല​വു​വ​ന്നു എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു. സ​മാ​ന​മാ​യി വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണം, വ​സ്ത്രം, മെ​ഡി​ക്ക​ൽ ഐ​യ്ഡ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്റെ മ​റ​വി​ൽ സ​ർ​ക്കാ​ർ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ൽ ഏ​താ​നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളൂം രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദം ഒ​രു​പ​ക​ൽ മു​ഴു​വ​ൻ ക​ത്തി. ​

സ​ർ​ക്കാ​ർ പ​ക്ഷ​ത്തു​നി​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് മ​ന്ത്രി എം.​ബി രാ​ജേ​ഷ് ആ​ണ്. ആ​ഗ​സ്റ്റ് 19ന് ​കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ടം ത​ന്നെ​യാ​ണ് ഹൈ​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ല​മാ​യി ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നും വി​ശ​ദീ​ക​ര​ണ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. നി​ല​വി​ൽ സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ലെ തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Wayanad Lanslide: High Court asks to submit estimate criteria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.