വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കൽപ്പറ: വയനാട്ടിൽ കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജ (54) ആണ്​ മരിച്ചത്​. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്​ച രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.