കൽപറ്റ: പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പത്താം ദി വസത്തിലേക്ക്. ശനിയാഴ്ചയും തിരച്ചിൽ വിഫലമായിരുന്നു. ആറാം ദിവസമാണ് ആരെയും കണ്ടെത്ത ാനാകാതെ തിരച്ചിൽ അവസാനിക്കുന്നത്. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഞായറാഴ്ച ദുരന്തഭൂമിയിലെത്തും.
ഇതോെട തിരച്ചിൽ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് ജില്ല ഭരണകൂടത്തിെൻറ പ്രതീക്ഷ. നേരത്തേ സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്‍.ഡി.ആര്.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.
മഴ മാറിനിൽക്കുന്നതിനാൽ 15 ഹിറ്റാച്ചി, നാലു മണ്ണുമാന്തി യന്ത്രങ്ങൾ, മൂന്നു ട്രാക്ടറുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മഴ ശമിച്ചത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകര്‍ന്നിട്ടുണ്ട്. എന്നാൽ, പലയിടങ്ങളിലും 10 മീറ്ററിലധികം ഉയരത്തിൽ ചളി അടിഞ്ഞുകിടക്കുകയാണ്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ശനിയാഴ്ച പുത്തുമലയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.