പുൽപള്ളി (വയനാട്): വീടിനു സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. പുൽപള്ളി കദവാക്കുന്ന് ബസവൻകൊല്ലി കോളനിയിലെ മാധവദാസിെൻറ മകൻ ശിവകുമാറിനെയാണ് (23) കടുവ ഭക്ഷിച്ചത്.
ശരീരാവശിഷ്ടങ്ങൾ തിരച്ചിലിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്കാണ് വനത്തിൽ വിറക് ശേഖരിക്കാൻ പോയത്. രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബുധനാഴ്ച രാവിലെ വനത്തിൽ തിരച്ചിൽ നടത്തി. ഇതിനിടെ മരത്തിൽ വാക്കത്തി കൊത്തിയ നിലയിലും സമീപം ചെരിപ്പും പഴ്സും ചോരപ്പാടുകളും കണ്ടെത്തി.
തുടർന്ന് വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാതാവ്: ജാനകി. സഹോദരി: മഞ്ജു. ശിവകുമാറിെൻറ ആശ്രിതർക്ക് വനംമന്ത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രദേശത്ത് കാമറ ട്രാപ്പുകൾ സ്ഥാപിക്കാനും കൂട് െവച്ച് കടുവയെ പിടികൂടാനും ഉത്തരവ് നൽകി.
ആശ്രിതർക്ക് 10 ലക്ഷം
തിരുവനന്തപുരം: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളിക്ക് സമീപം ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിെൻറ (24) ആശ്രിതർക്ക് വനംമന്ത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപ ഉടൻ നൽകും. പ്രദേശത്ത് കാമറ ട്രാപ്പുകൾ സ്ഥാപിക്കാനും കൂട് െവച്ച് കടുവയെ പിടികൂടാനും ഉത്തരവ് നൽകി.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.