പെരിന്തൽമണ്ണ: വയനാട് പനമരത്ത് സമാപിച്ച സംസ്ഥാന സബ്ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തിന് കിരീടം. ഫൈനലിൽ ആലപ്പുഴയെ (സ്കോർ 16-15) പരാജയപ്പെടുത്തിയാണ് മലപ്പുറം വിജയികളായത്. മിക്സഡ് വിഭാഗത്തിൽ മലപ്പുറം രണ്ടാംസ്ഥാനം നേടി. ഫൈനലിൽ 15-16ന് പാലക്കാടിനോട് പൊരുതിത്തോറ്റു.
ആൽഡ്രിൻ ബെന്നിപെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് 14-6ന് തൃശൂരിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായി. ആൽഡ്രിൻ ബെന്നി (ക്യാപ്റ്റൻ), കെ. അർജുൻ, തോമസ് ജോസഫ്, ലിയോൺ വിനോജ് (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), രഹൻ എം. ഫസൽ (വാഴക്കാട് ബേസ് സ്കൂൾ), ആരോൺ റോയ്, കെ. ജീവൻ ഷിജി, ഷാ അലിൻ റസൂൽ, കെ. ഷഹസാദ് (എല്ലാവരും പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ), പി. അഭിജിത്ത്, സി. ആദർശ് (ഇരുവരും ചുങ്കത്തറ മാർത്തോമ്മാ എച്ച്.എസ്.എസ്), അബിൻ ബിജു (മണിമൂളി ക്രൈസ്റ്റ് കിങ് എച്ച്.എസ്.എസ്) എന്നിവർ മലപ്പുറത്തിനായി കളത്തിലിറങ്ങി.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആൽഡ്രിൻ ബെന്നി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അഖിൽ സേവ്യർ, അഖിൽ ആൻറണി എന്നിവർ പരിശീലകരും കെ.എസ്. സിബി, സാം വർഗീസ് എന്നിവർ മാനേജർമാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.