കൊച്ചി: എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള സിനിമ മേഖലയെ പുനർനിർമിക്കാൻ നിർദേശങ്ങളുമായി വിമൻ ഇൻ സിനിമ കലക്ടീവ്. ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഡബ്ല്യു.സി.സി.
ഫേസ്ബുക്ക് പേജിലൂടെയാണ് ഡബ്ല്യു.സി.സിയുടെ പ്രഖ്യാപനം. സിനിമ മേഖലയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസോടെയും ഐക്യദാർഢ്യത്തോടെയും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യു.സി.സി പറഞ്ഞു. സിനിമ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്നതാവും സിനിമ പെരുമാറ്റച്ചട്ടമെന്നും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കണമെന്നും ഡബ്ല്യു.സി.സി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് സൈബർ ആക്രമണമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.