കോട്ടയം: ''പാലക്കാട് േതങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിെൻറ കുടുംബം അനുഭവിക്കുന്ന തീവ്രവേദന ഞങ്ങൾക്ക് മനസ്സിലാകും. ആ വേദനയിലൂടെയാണല്ലോ വർഷങ്ങൾക്കുമുമ്പ് ഞങ്ങളും കടന്നുപോയത്...'' -പറയുന്നത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്ക് ഇരയായ െകവിെൻറ പിതാവ് ജോസഫ്. ''അന്ന് പ്രതികൾക്ക് കഠിനശിക്ഷ ലഭിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ആവർത്തിക്കില്ലായിരുന്നു'' -അദ്ദേഹം പറഞ്ഞു. 2018 മേയ് 28നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫിെൻറ (24) മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.
കൊല്ലം തെന്മല സ്വദേശിനിയായ നീനുവിനെ ദലിത് ക്രൈസ്തവനായ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനത്തെതുടർന്നായിരുന്നു കൊലപാതകം.
പിതാവും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷചുമതലയുണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഗാന്ധിനഗർ പൊലീസ് നടപടിയെടുക്കാൻ വൈകി. പിറ്റേദിവസമാണ് തെന്മലക്ക് സമീപം ചാലിയക്കര തോട്ടിൽ കെവിെൻറ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.