കൊച്ചി: ഒരാളെ കൊല്ലുമ്പോൾ തെളിവില്ലാതെ എങ്ങനെ തട്ടണമെന്ന് ദിലീപ് സഹോദരൻ അനൂപിനോട് പറയുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ. ഹൈകോടതിയിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളെ തള്ളിയ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഒരാളെ തട്ടുമ്പോൾ എങ്ങനെ തട്ടണമെന്നും കേസ് വരാതിരിക്കാനുള്ള നിർദേശങ്ങൾ നൽകിയതും റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത് അടക്കമുള്ള തെളിവുകളാണ് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പുറത്തുവന്ന വിവരങ്ങൾ മാത്രം അറിഞ്ഞാണ് ദിലീപിന്റെ അഭിഭാഷകൻ ശാപവാക്കിൽ മാത്രം ചുറ്റിക്കറങ്ങുന്നത്.
താൻ അയച്ചെന്ന് പറയുന്ന ശബ്ദസംഭാഷണം ദിലീപ് പുറത്തുവിടുമെന്ന് പറയുന്നുണ്ട്. അദ്ദേഹം അത് പുറത്തുവിടണം. അപ്പോൾ താനും ഈ ശബ്ദസന്ദേശം പുറത്തുവിടും. തനിക്കെതിരെ ഉന്നയിച്ച ആരോപണം വ്യാജമാണ്. ആരോപിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിടുന്നില്ല. ദിലീപ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണ്.-ബാലചന്ദ്രകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.