ഗുരുവിന്‍െറ 'നമുക്ക് ജാതിയില്ല വിളംബരം’ കള്ളരേഖയെന്ന്

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല വിളംബരം’ കള്ളരേഖയാണെന്ന ഭാരതീയ വിചാരകേന്ദ്രം പ്രമേയത്തിനെതിരെ എസ്.എന്‍.ഡി.പി അണികളില്‍ കടുത്ത പ്രതിഷേധം. ഗുരുവിനെ നിന്ദിക്കുന്ന പ്രമേയം പിന്‍വലിച്ച് കേരള ജനതയോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി കോഴിക്കോട് യൂനിയന്‍ ഉള്‍പ്പെടെ പ്രമേയം പാസാക്കി. പ്രമേയം എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയേക്കും.

ആര്‍.എസ്.എസിന്‍െറ നിയന്ത്രണത്തിലുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്‍െറ വാര്‍ഷിക സമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു ‘നമുക്ക് ജാതിയില്ല വിളംബരം’ കള്ളരേഖയാണെന്ന് പ്രമേയം അവതരിപ്പിച്ചതും പാസാക്കിയതും.

പ്രമേയം ഭാരതീയ വിചാരകേന്ദ്രത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.  1916ല്‍ ശ്രീനാരായണ ഗുരു നടത്തിയ ‘നമുക്ക് ജാതിയില്ല വിളംബരം’ ശ്രീനാരായണ ഗുരുവിന്‍െറ അറിവോടെയോ സമ്മതത്തോടെയാ ഉണ്ടായതല്ല.

ഗുരുവിന്‍െറ സന്യാസി ശിഷ്യനായിരുന്ന ശ്രീനാരായണ ചൈതന്യ സ്വാമി തന്‍െറ സ്ഥാനവും മുക്ത്യാര്‍ അവകാശങ്ങളും സംരക്ഷിക്കുന്നതിന് കൃത്രിമമായി ഉണ്ടാക്കി പരസ്യം ചെയ്ത രേഖയാണത്. ശ്രീനാരായണ ഗുരുവിന്‍െറ പേരിലുള്ള ആശ്രമങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും ഭരണാവകാശങ്ങള്‍ ജാതിയില്‍ നായരായ ശ്രീനാരായണ ചൈതന്യ സ്വാമിക്ക് മുക്ത്യാര്‍ വഴി ഗുരു നല്‍കിയപ്പോള്‍ ഈഴവ സന്യാസിമാരും എസ്.എന്‍.ഡി.പി യോഗം നേതൃത്വവും മുക്ത്യാര്‍ റദ്ദ് ചെയ്യണമെന്ന് പ്രമേയംവഴി ശ്രീനാരായണ ഗുരുവിനോട് ആവശ്യപ്പെട്ടു. എതിര്‍പ്പ് ശക്തമായതോടെ ചൈതന്യ സ്വാമി കൃത്രിമരേഖയുണ്ടാക്കി ഗുരുവിനെ കാണിക്കാതെയും ഒപ്പിടീക്കാതെയും പരസ്യം ചെയ്തതാണ് വിളംബരമെന്നാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്.

1916ല്‍ ഗുരു ജീവിച്ചിരുന്നപ്പോള്‍ ഒപ്പിടാത്ത രേഖയില്‍ 2016ല്‍ കേരള സര്‍ക്കാര്‍ നാരായണ ഗുരുവെന്ന് കൃത്രിമമായി രേഖപ്പെടുത്തി കള്ളപ്രമാണം ഉണ്ടാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ‘നമുക്ക് ജാതിയില്ല’ കലണ്ടര്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും  പ്രമേയം ആവശ്യപ്പെടുന്നു.

ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല വിളംബരം’ കള്ളരേഖയാണെന്ന ഭാരതീയ വിചാരകേന്ദ്രം പ്രമേയം സംബന്ധിച്ച് തനിക്കൊന്നും പറയാനില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രമേയം പരിശോധിച്ച ശേഷമേ പ്രതികരണത്തിനുള്ളൂവെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 

Tags:    
News Summary - 'we haven't cast' the quote of sree narayana guru is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT