കോഴിക്കോട്: പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പ്രസംഗിച്ചതിെൻറ പേരിൽ അന്യായമായി തടവിലാക്കിയ ഡോ. കഫീൽ ഖാെൻറ വിമോചനത്തിൽ പങ്കാളിയായതുപോലെ സഞ്ജീവ് ഭട്ടിനും വേണ്ടി പ്രവർത്തിക്കേണ്ടതുണ്ടെന്ന് എഴുത്തുകാരൻ കെ.പി. പ്രസന്നൻ. കഫീൽ ഖാൻ എന്ന മനുഷ്യസ്നേഹിക്ക് വിനയായത് അദ്ദേഹത്തിെൻറ മുസ്ലിം വ്യക്തിത്വമാണ്. എന്നാൽ, സഞ്ജീവ് ഭട്ട് നീതിക്കുവേണ്ടി നിലകൊണ്ടു എന്നതാണ് ഭരണവർഗത്തിന് അപ്രിയമാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുൻ െഎ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ 2019ലാണ് ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 30 വർഷം മുമ്പ് നടന്ന കസ്റ്റഡി മരണക്കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ സുപ്രീംേകാടതിയിലും നാനാവതി കമീഷനില ും മൊഴികൊടുത്ത ഭട്ടിനെതിരെ ഗുജറാത്ത് സർക്കാറും കേന്ദ്ര സർക്കാറും പ്രതികാരനീക്കം നടത്തുകയായിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര േമാദി ഒത്താശ ചെയ്തുവെന്ന് സഞ്ജീവ് ഭട്ട് 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തെ പൊലീസിൽനിന്ന് സസ്പെൻഡ് ചെയ്തു; 2015ൽ പുറത്താക്കി.
കെ.പി. പ്രസന്നെൻറ ഫേസ്ബുക്ക് പോസ്റ്റ്:
കഫീൽ ഖാന് വേണ്ടി പ്രാർഥിച്ചത് പോലെ, വിമോചനത്തിന്റെ പോരാട്ടത്തിൽ പങ്കാളി ആയതു പോലെ അല്ലെങ്കിൽ അതിലേറെ സഞ്ജീവ് ഭട്ടിനും വേണ്ടിയും ചെയ്യേണ്ടതുണ്ട്.
കഫീൽ ഖാൻ എന്ന മനുഷ്യസ്നേഹിക്ക് വിനയായത് അദ്ദേഹത്തിന്റെ മുസ്ലിം ഐഡൻറ്റിറ്റി ആണെന്നാണ് ഞാൻ കരുതുന്നത്. മോഡിഫൈഡ് ഇന്ത്യയിൽ ഓരോ മുസ്ലിമിനും അത് പ്രതീക്ഷിക്കാം.
എന്നാൽ സഞ്ജീവ് ഭട്ട് നീതിക്കു വേണ്ടി നിലകൊണ്ടു എന്നതാണ് ഭരണവർഗ്ഗത്തിനു അപ്രിയമാക്കിയത്. അനീതിയോടു രാജിയാവുന്ന, കണ്ണടക്കുന്ന ഹിന്ദുക്കൾ വേട്ടയാടപ്പെടില്ല.
അതുകൊണ്ടു സഞ്ജീവ് ഭട്ടുമാരെ കണ്ണിലെ കൃഷ്ണമണിയെ പോലെ സംരക്ഷിക്കാൻ ഇന്ത്യയിലെ മതേതര വിശ്വാസികൾ ബാധ്യസ്ഥരാണ്. അദ്ദേഹത്തിന് വേണ്ടി പോരാടാനും. നീതി കൊതിക്കുന്ന മുസ്ലിങ്ങൾക്ക് പ്രതീക്ഷ വേണ്ട മനുഷ്യരാണ് അവരൊക്കെ !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.