തലശ്ശേരി: കൊളശ്ശേരി മേഖലയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മാരകായുധങ്ങളും അത്യുഗ്രശേഷിയുള്ള സ്റ്റീൽ ബോംബും ബോംബ് നിർമാണ സാമഗ്രികളും പിടികൂടി. കാവുംഭാഗം അമ്പാടി ബസ്സ്റ്റോപ്പിന് സമീപം റോഡിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച ബോംബും ആയുധശേഖരവുമാണ് പൊലീസ് കണ്ടെടുത്തത്. രണ്ട് മഴു, ഒരു കൊടുവാൾ, പ്രത്യേക രീതിയിൽ ആണികൾ ഘടിപ്പിച്ച ഇരുമ്പ് ദണ്ഡ്, ഒരു സ്റ്റീൽ ബോംബ്, ബോംബ് നിർമിക്കുന്നതിനായുളള അഞ്ച് സ്റ്റീൽ കണ്ടെയ്നർ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി സി.െഎ എം.പി. ആസാദ്, എസ്.ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സായുധ സേനയാണ് പരിശോധന നടത്തിയത്.
സി.പി.എം-ബി.ജെ.പി സംഘർഷ പ്രദേശമാണിത്. ഇവിടം കേന്ദ്രീകരിച്ച് ബോംബ് നിർമാണം നടക്കുന്നതായാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ശബരിമല വിഷയത്തിൽ തലശ്ശേരി മേഖലയിലുണ്ടായ അക്രമസംഭവങ്ങൾക്കിടെ അർധരാത്രിയിൽ വ്യാപകമായി േബാംബ് സ്ഫോടനം നടന്നിരുന്നു. സ്വാധീന പ്രദേശങ്ങളിൽ എതിരാളികളെ ഭയപ്പെടുത്തുന്നതിനുവേണ്ടിയാണ് ബോംബ് പൊട്ടിക്കുന്നതെന്നാണ് സംസാരം. ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബ് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. പ്രദേശത്ത് േബാംബ് സ്ക്വാഡിെൻറ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.