ഹൈസ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം വെബിനാർ 17ന്​

കോ​ഴി​ക്കോ​ട്: ഐ.​ഐ.​ടി, എ​യിം​സ്, ഐ.​ഐ.​എ​സ്.​സി, ജി​പ്മെ​ർ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള വ​ഴി​ക​ളും സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​ക്കി മാ​ധ്യ​മം ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ 17ന് ​ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 7.30നാ​ണ് സാ​ൻ​ഡി ലേ​ണി​ങ്ങി​‍െൻറ സ്​​റ്റെം ജീ​നി​യ​സ് പ്രോ​ജ​ക്ടു​മാ​യി ചേ​ർ​ന്ന്​ എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ പ്ര​വേ​ശ​നം, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ, പ​രീ​ക്ഷ​ക​ൾ​ക്ക് എ​ങ്ങ​നെ നേ​ര​ത്തേ ഒ​രു​ങ്ങാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വെ​ബി​നാ​റി​ൽ വി​ശ​ദീ​ക​രി​ക്കും.

സാ​ൻ​ഡി ലേ​ണി​ങ് സി.​ഇ.​ഒ​യും ചെ​ന്നൈ ഐ.​ഐ.​ടി മു​ൻ വി​ദ്യാ​ർ​ഥി​യു​മാ​യ സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ വെ​ബി​നാ​ർ ന​യി​ക്കും. ഐ.​ഐ.​ടി, ഐ.​ഐ.​എ​സ്.​സി പോ​ലു​ള്ള പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടു​ന്ന​ത് വി​ര​ള​മാ​ണ്. മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കാ​യി എ​പ്പോ​ൾ ഒ​രു​ങ്ങ​ണം, എ​ങ്ങ​നെ ഒ​രു​ങ്ങ​ണം, പ​രീ​ക്ഷ​യെ ഏ​തു​ രീ​തി​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ അ​റി​വി​ല്ലാ​യ്​​മ​യാ​ണ്​ ഒ​രു പ​രി​ധി​വ​രെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വെ​ബി​നാ​റി​ൽ മ​റു​പ​ടി ല​ഭി​ക്കും.

ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ​നി​ന്നു​ത​ന്നെ എ​ൻ.​ടി.​എ​സ്.​ഇ, ജെ.​ഇ.​ഇ, നീ​റ്റ്, കെ.​വി.​പി.​വൈ, ഒ​ളി​മ്പ്യാ​ഡ്സ് തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള മി​ക​ച്ച അ​ടി​ത്ത​റ​യു​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ഠ​ന​രീ​തി​ക​ളെ​ക്കു​റി​ച്ചും പാ​ഠ്യ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചും വെ​ബി​നാ​റി​ൽ പ്ര​മു​ഖ​ർ സം​സാ​രി​ക്കും.

സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നാ​യി www.madhyamam.com/webinar സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: +91 9300881133, +91 8281249734

Tags:    
News Summary - webinar on higher education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.