??????????????? ??????? ????????????? ??????? ??????? ?????????????????? ??????? ???????????? ???????? ??????? ??.?. ??????? ???????? ??????????

പ്രവാസികളുടെ ക്വാറ​ൈൻറൻ ചെലവ്: സർക്കാർ നിലപാട് തിരുത്തണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം : കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറ​ൈൻറൻ ചെലവ് അവരിൽനിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ തീരുമാനം തിരുത്തണമെന്നും ചിലവ് സർക്കാർ വഹിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീക്ക്. വെൽഫെയർ പാർട്ടി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണ്. പ്രവാസികൾ നാട്ടിലെത്തുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. 

സർക്കാർ തീരുമാനം തിരുത്തുന്നത് വരെ പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കും. തീരുമാനം തിരുത്തുന്നത് വരെ പ്രവാസികളുടെ ക്വാറ​ൈൻറൻ സാധ്യമായ എല്ലാ ശ്രമങ്ങളും വെൽഫെയർ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ സ്വാഗതവും സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം നന്ദിയും പറഞ്ഞു.

 

Tags:    
News Summary - welfare agaist kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.