തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചെന്ന കെ.ടി. ജലീലിനെതിരെ ഉയർന്ന ആരോപണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
ഏഴു പേർ അപേക്ഷിക്കുകയും മൂന്നു പേർ അഭിമുഖത്തിന് ഹാജരാവുകയും ചെയ്തിട്ടും അഭിമുഖത്തിന് എത്താത്ത ആളെ വിളിച്ച് നിയമനം നൽകിയത് സംശയാസ്പദമാണ്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനെയാണ് നിയമിച്ചതെന്നതിനാൽ ആ നിയമനം ഡെപ്യൂേട്ടഷനല്ല.
സംസ്ഥാനത്തെ ഒരു മന്ത്രി സംശയത്തിെൻറ മുഴമുനയിൽ നിൽക്കുന്നത് ഭൂഷണമല്ലെന്നും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി ക്രമക്കേടുകളുണ്ടെങ്കിൽ കുറ്റക്കാർെക്കതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.