തിരുവനന്തപുരം:സമകാലിക സാഹചര്യത്തിൽ ജനങ്ങളെ കേൾക്കുന്നതിന് വേണ്ടി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശന പരിപാടി നാളെയും മറ്റന്നാളുമായി (ആഗസ്റ്റ് 24, 25 ) നടക്കുമെന്ന് ജനറൽ സെക്രട്ടറി എസ്. ഇർഷാദ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പ്രാദേശിക ഘടകങ്ങളിലും പരിപാടി നടക്കും. ദേശീയ - സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾ, പ്രാദേശിക വികസനം, തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം, പാർട്ടി ജനപ്രതിനിധികൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ, ദലിത് - ആദിവാസി - പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങൾ, കേരളത്തിന്റെ സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന സംഘപരിവാർ സ്വാധീനം ,സംവരണം, സേവന പ്രവർത്തനങ്ങൾ, സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും കണ്ടെത്തുന്ന ജനകീയ പ്രശ്നങ്ങളും മുൻനിർത്തി വിപുലമായ പ്രവർത്തന പരിപാടിക്ക് പാർട്ടി രൂപം നൽകും .
സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മലപ്പുറം ജില്ലയിലെ കീഴുപറമ്പിൽ വീടുകൾ സന്ദർശിക്കും.ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പാലക്കാട് നഗരസഭയിലെ 32 ആം വാർഡിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും, എസ് ഇർഷാദ് തൃശൂർ ജില്ലയിലെ എടവിലങ്ങും , ജബീന ഇർഷാദ് കണ്ണൂർ ജില്ലയിലെ ഉളിയിലും,സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് എറണാകുളം ജില്ലയിലെ കീഴ്മാടും വീടുകൾ സന്ദർശിക്കും.
മറ്റു സംസ്ഥാന ഭാരവാഹികളായ പി.എ അബ്ദുൽ ഹക്കീം (ആലപ്പുഴ, അരൂക്കുറ്റി ),കെ. എ ഷഫീഖ് ( കൊല്ലം, കുളത്തുപുഴ ),എം.ജോസഫ് ജോൺ - (തിരുവനന്തപുരം, പാങ്ങോട് ),മിർസാദ് റഹ്മാൻ( കാസർകോട്, പടന്ന ),ജ്യോതിവാസ് പറവൂർ ( കൊച്ചിൻ കോർപ്പറേഷൻ , എസ്. ആർ.എം റോഡ് ),പ്രേമ പിഷാരടി (ഇടുക്കി .മാങ്കുളം),ഷംസീർ ഇബ്രാഹിം( കോഴിക്കോട് ,കൊടിയത്തൂർ)ഉഷാകുമാരി (തൃശൂർ ,ചാവക്കാട്) ഡോക്ടർ അൻസാർ അബൂബക്കർ - (കോട്ടയം, ഈരാറ്റുപേട്ട )ഫായിസ് ടി.എ. ( പത്തനംതിട്ട,ചുങ്കപാറ) എന്നിവരും വീടുകൾ സന്ദർശിക്കും.പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പ്രവർത്തകർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.