കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17ന് പാര്‍ലമെന്‍റ് മാര്‍ച്ചും ഭീമഹരജി സമര്‍പ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരിപ്പൂരിലെ നിര്‍ത്തിവെച്ച വൈഡ് ബോഡി സര്‍വിസുകള്‍ പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കുക, സ്വകാര്യ കുത്തക വിമാനത്താവളങ്ങള്‍ക്കുവേണ്ടി കരിപ്പൂരിനെ തകര്‍ക്കുന്ന നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
പ്രവാസികളില്‍നിന്നും വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ നടത്തിയ പ്രക്ഷോഭ യാത്രയിലും ശേഖരിച്ച ഒരു ലക്ഷത്തോളം ഒപ്പുകളടങ്ങിയ നിവേദനമാണ് വ്യോമയാനമന്ത്രിക്ക് സമര്‍പ്പിക്കുന്നത്. മാര്‍ച്ച് പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് എസ്.ക്യൂ.ആര്‍ ഇല്യാസ് ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കരിപ്പൂരിന്‍െറ യഥാര്‍ഥ അവസ്ഥ ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരന്‍, ജില്ല പ്രസിഡന്‍റ് അസ്ലം ചെറുവാടി, ജന.സെക്രട്ടറി എ.പി. വേലായുധന്‍, മീഡിയ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.