തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തെ ക്ഷേമ പെൻഷൻ നൽകിയത് 13,082 കോടി രൂപയെന്ന കണക്കുകൾ. ബജറ്റ് വകയിരുത്തലിനേക്കാൾ 2053 കോടി അധികം നൽകി. സംസ്ഥാന പദ്ധതിയും തദ്ദേശ സ്വയംഭരണ പദ്ധതയും ചേർന്നുള്ള ആകെ സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നുവെന്ന് ട്രഷറിയിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്‌ചയോടെ 28,039 കോടി കടന്നു.
കാസ്‌പിന് 979 കോടി ചെലവിട്ടു. ബജറ്റ് വകയിരുത്തലിനേക്കാൾ 300 കോടി അധികം നൽകി. സർക്കാർ ആശുപത്രികൾക്ക് അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന് മെഡിക്കൽ സർവീസസ് കോർപറേഷന് 607 കോടി നൽകി. ബജറ്റിനേക്കാൾ 251 കോടി അധികം നൽകി.
റേഷൻ സബ്‌സിഡിക്ക്-1012 കോടി രുപ. ബജറ്റ് വകയിരുത്തിയതിനേക്കാൾ 74 കോടി അധികം നൽകി. കെ.എസ്.ആർ.ടി.സിക്ക് സഹായമായി 1612 കോടി നൽകി. ബജറ്റ് വകയിരുത്തലിനേക്കാൾ 676 കോടിയാണ് അധികമായി നൽകിയത്. ജലജീവൻ മിഷന് 952 കോടി നൽകി. ബജറ്റ് വിഹിതത്തെക്കാൾ 401 കോടിയാണ് അധികമായി നൽകിയത്.
ലൈഫ് മിഷന് നൽകിയത് 749 കോടിയാണ്. പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക് 61 കോടിയും നൽകി. ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി നൽകി. നെല്ല് സംഭരണത്തിന് 558 കോടി നൽകി. ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു. വിപണി ഇടപെടലിന് 489 കോടി നൽകി. ബജറ്റ് വിഹിതം 205 കോടി മാത്രം. അധികം നൽകിയത് 284 കോടി രൂപ.
എസ്.സി/എസ്.ടി/ഒ.ബി.സി/ഒ.ഇ.സി/ന്യൂനപക്ഷ സ്കോളർഷിപ്പ് -കൾക്കായി 1429 കോടി രൂപയാണ് നൽകിയത്. ആശ വർക്കേഴ്‌സിന് സംസ്ഥാന സഹായമായി 211 കോടി നൽകി. ബജറ്റ് വിഹിതം 188 കോടി. 23 കോടി രൂപ. അധികം നൽകി. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകിയത് 240 കോടി. എൻ.എച്ച്.എമ്മിന് സംസ്ഥാന വിഹിതമായി 425 കോടി നൽകി. ബജറ്റ് വകയിരുത്തലിനേക്കാൾ 60 കോടിയാണ് അധികമായി നൽകിയത്. അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി വിതരണം ചെയ്‌തു. സ്‌കൂൾ പാചകത്തൊഴിലാളി വേതനത്തിന് 379 കോടി നൽകി.
പുഞ്ച സബ്‌സിഡി 15 കോടി ബജറ്റിൽ വച്ചു. 44 കോടി ചെലവായി. ബജറ്റ് വകയിരുത്തലിന്റെ ഇരട്ടി, 29 കോടി അധികമായി നൽകി. സ്‌കൂൾ യുണിഫോം പദ്ധതിക്ക് 144 കോടി നൽകി.കൊച്ചി മെട്രോയ്‌ക്ക് ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല. എന്നിട്ടും 439 കോടി നൽകി. ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.