തിരുവനന്തപുരം: മലപ്പുറത്ത് വെസ്റ്റനൈല്‍ വൈറസ് (ഡബ്ല്യൂ.എന്‍.വി) രോഗബാധ കണ്ടെത്ത ിയതായ മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കേന്ദ്രസംഘം കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യമ ന്ത്രി ജെ.പി. നദ്ദ ഇതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സെക്രട്ടറി പ്രീതിസുധനു മായി ചര്‍ച്ച നടത്തി. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും രോഗബാധ പടര ാതിരിക്കാനും നിയന്ത്രിക്കാനും കേരളത്തിന് എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്കി.
ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി കേന്ദ്ര ആരോഗ്യസെക്രട്ടറി നടത്തിയ ചര്‍ച്ചയിൽ സ്ഥിതിഗതികൾ വിലയിരുത്തി. നാഷനൽ സെൻറർ ഫോർ ഡിസീസ് കണ്ട്രോളിെൻറ (എന്‍.സി.ഡി.സി) അഞ്ചംഗ വിദഗ്ധ സംഘത്തെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിലേക്ക് അയച്ചത്. തിരുവനന്തപുരം ആര്.എച്ച്.ഒ ഡോ. രുചി ജയിന്, എന്‍.സി.ഡി.സി അസി. ഡയറക്ടർ ഡോ. സുനീത്കൗര്, എന്‍.സി.ഡി.സി എൻറമോളജിസ്റ്റ് ഡോ.ഇ. രാജേന്ദ്രന്, എന്‍.സി.ഡി.സി.ഇ.ഐ.എസ് ഓഫിസർ ഡോ. ബിനോയ് ബസു എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യൻ കൗണ്‍സിൽ ഒാഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്), കേന്ദ്ര സംസ്ഥാനതലങ്ങളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. അമേരിക്കന്‍ ഭൂഖണ്ഡത്തിൽ കണ്ടുവരുന്ന കൊതുകുജന്യ രോഗമാണ് വെസ്റ്റനൈല്‍ വൈറസ്.
അേതസമയം, സംസ്ഥാന ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റ്, ജില്ല വെറ്ററിനറി യൂനിറ്റ് എന്നിവരുടെ പ്രത്യേക സംഘം സ്ഥലം സന്ദര്‍ശിക്കുകയും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.കാലാവസ്ഥ വ്യതിയാനം കാരണം പലതരം പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ അവബോധിതരാകണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തുനിന്ന് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഞ്ഞപ്പിത്തം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ട്. എല്ലാ ചികിത്സ സ്ഥാപനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.