മലപ്പുറം: നാഗലാൻഡിൽ സായുധ സേന 11 പേരെ വെടിവെച്ചു കൊന്നത് വംശഹത്യയാണെന്നും മനുഷ്യജീവനുകളോടുള്ള ക്രൂരമായ അവഗണന ഭയാനകമാണെന്നും എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് സൽമാൻ അഹ്‌മദ്. സായുധ സേനയുടെ നടപടി അങ്ങേയറ്റം ക്രൂരമാണ്.
സേനകൾക്ക് ആരെയും കൊലപ്പെടുത്താൻ അനുമതി നൽകുന്ന അഫ്സ്പ പോലുള്ള ഭീകരനിയമങ്ങൾ റദ്ദാക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ നടന്ന നാഷനൽ റിവ്യൂ മീറ്റ് സമാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വർഷവും സംഘടനയുടെ ദേശീയ-സംസ്ഥാന തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ മൂന്ന് ദിവസം നീളുന്ന അവലോകന യോഗം ഈ വർഷം കേരളത്തിലാണ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച ആരംഭിച്ച നാഷനൽ റിവ്യൂ മീറ്റ് ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.