‘മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം; അജിത് കുമാറിനെതിരായ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും’

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എ.ഡി.ജി.പിക്കെതിരായി ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

പി.ശശിക്കെതിരെ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ എൽ.ഡി.എഫിൽ പ്രതിസന്ധിയില്ല. ഘടകകക്ഷികൾ എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തിൽ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തത്.

ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കും. എ.ഡി.ജി.പി വിവാദത്തിൽ സർക്കാറിന് ഒരു പ്രതിസന്ധിയുമില്ല. ഇക്കാര്യത്തിൽ സർക്കാറിൽ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് യോഗത്തിൽ എ.ഡി.ജി.പിക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ, അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

Tags:    
News Summary - 'What the media is propagating is pure nonsense; The investigation against Ajith Kumar will be completed within a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.