നിലമ്പൂർ (മലപ്പുറം): മൃദുഹിന്ദുത്വ നയത്തില്‍നിന്ന് തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് മാറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേഗത്തില്‍ സാധിക്കുമെന്നതിെൻറ തെളിവാണ് പുതുച്ചേരിയിൽ കണ്ടെതന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. എല്‍.ഡി.എഫ് വികസനമുന്നേറ്റ ജാഥക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എം.എൽ.എമാർ ഒന്നടങ്കം ബി.ജെ.പിയിലേക്ക് പോയതിലൂടെ കോണ്‍ഗ്രസിന് ഒരു സംസ്ഥാനംകൂടി നഷ്ടമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതാണ് കാണുന്നത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ കോണ്‍ഗ്രസിെൻറ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാകില്ല.
ലവ് ജിഹാദിന്‍റെ പേരില്‍ കേരളത്തിലും നിയമനിര്‍മാണം നടത്തുമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. എന്നാൽ, ഇടതുപക്ഷം തീവ്ര ഹിന്ദുത്വത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.