ദിലീപി​​െൻറ ജാമ്യാപേക്ഷ: കൂടുതൽ വാദങ്ങളുമായി പൊലീസ്

കൊച്ചി: നടൻ ദിലീപി​​​െൻറ ജാമ്യാപേക്ഷ ഖണ്ഡിക്കാൻ കൂടുതൽ വാദങ്ങളുമായി പൊലീസ്. അന്വേഷണ സംഘത്തിനും പൊലീസിനും എതിരെ ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ  എതിർത്ത് ഹൈകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നൽകിയ പരാതി സംബന്ധിച്ച കാര്യങ്ങളാവും പ്രധാനമായും ഉൾക്കൊള്ളിക്കുക. 

പൾസർ സുനി കത്തയച്ചതിനെക്കുറിച്ച് ദിലീപ് തനിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഡി.ജി.പി ​േലാക്​നാഥ്​ ബെഹ്റ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസ് ശക്തമായി രംഗത്തെത്തുന്നത്. പൾസർ സുനി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതിൽ പൊലീസിന് മറുപടിയുണ്ട്. നാദിര്‍ഷക്ക് ആദ്യ ഫോണ്‍ വിളി എത്തിയത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22 നും. ഡി.ജി.പിക്ക് ലഭിച്ച വാട്‌സ് ആപ്​ സന്ദേശം പരാതിയായി കണക്കാക്കാനുമാകില്ല. ഈ സംഭവങ്ങള്‍ക്ക് മുമ്പ് തന്നെ ദിലീപും നാദിര്‍ഷയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഭീഷണിപ്പെടുത്തുന്നുവെന്ന് തോന്നിയെങ്കിൽ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ 26 ദിവസമെടുത്തതെന്ന് പൊലീസ് ചോദിക്കുന്നു. ദിലീപ് മാർച്ച് മുതൽ ശക്തമായ നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തി​​​െൻറ ആദ്യ ഘട്ടത്തിൽ തന്നെ ദിലീപിനെതിരെ പ്രതികളിൽനിന്ന് മൊഴി ലഭിച്ചിരുന്നു. ഇതി​​​െൻറ അടിസ്ഥാനത്തിൽ തെളിവ് ശേഖരിച്ചും കൂടുതൽ ആളുകളെ ചോദ്യം ചെയ്തുമാണ് അറസ്​റ്റിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. 

ദിലീപി​​​െൻറ ജാമ്യാപേക്ഷയിലെ ആക്ഷേപങ്ങൾക്ക് മറുപടി കോടതിയിൽ തന്നെ നൽകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. പൾസർ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നു. ഇത് എപ്പോഴാണെന്നതും എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തി​​​െൻറ ഭാഗമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം സാധിക്കി​െല്ലന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Whats app Messege not Consider as Complaint Says Police - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.