വാട്സ് ആപ്പ് ചാറ്റ് തെളിവായി; മദ്യം നൽകി ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: മദ്യം നൽകി ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയായ 46 കാരന് ഹൈകോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നൽകിയതും ചാറ്റിൽ വ്യക്തമായിരുന്നു. യുവതിയെ മദ്യം നൽകി ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.

5000 രൂപ നൽകിയെന്നാണ് ചാറ്റിലുളളത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതു​ക​ൂടി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. 10,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. 

Tags:    
News Summary - WhatsApp chat as evidence; Rape and spread footage case: Accused granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.