തിരുവനന്തപുരം: വാട്സ്ആപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നും ഗ്രൂപ്പുകളിലൂടെ സൈബർ ആക്രമണ സാധ്യതയുണ്ടെന്നുമുള്ള പ്രചാരണം വ്യാജമെന്ന് പൊലീസ്. കേരള െപാലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
'അടുത്ത മൂന്നു ദിവസം വാട്സ്ആപ് ഗ്രൂപ്പുകൾ കേരള പൊലീസിെൻറ നിരീക്ഷണത്തിൽ, വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ സൈബര്‍ അറ്റാക്കുണ്ടാകും, ഗ്രൂപ്പുകള്‍ അഡ്മിന് മാത്രം സന്ദേശമയക്കാവുന്ന തരത്തിലാക്കണം' എന്നിങ്ങനെയുള്ള അറിയിപ്പാണ് പ്രചരിപ്പിച്ചത്.
ഇത് പൊലീസിെൻറ ഒൗദ്യോഗിക അറിയിപ്പെന്ന് തെറ്റിദ്ധരിച്ച് പല ഗ്രൂപ്പുകളും അഡ്മിന്മാര്ക്ക് സന്ദേശം അയക്കാവുന്ന നിലയിലേക്ക് മാറ്റി. വ്യാജ അറിയിപ്പ് വ്യപകമായി ഷെയർ ചെയ്യപ്പെട്ടതിനെത്തുടർന്നാണ് പൊലീസിെൻറ വിശദീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.