കോഴിക്കോട്: സ്വകാര്യത സംബന്ധിച്ച വിവാദങ്ങൾ വാട്സ്ആപിനെ കുഴക്കിയതിന് പിന്നാലെ സ്വകാര്യത ലംഘിക്കില്ലെന്ന ഉറപ്പുനൽകി സ്റ്റാറ്റസുമായെത്തിയ വാട്സ്ആപിനെതിരെ ട്രോൾമഴ. എല്ലാ ഉപഭോക്താക്കൾക്കും വാട്സ്ആപ് സ്റ്റാറ്റസിലൂടെ സന്ദേശം അയച്ചിരുന്നു. േഫാൺ നമ്പർ സേവ് ചെയ്തിട്ടുള്ളവർക്ക് മാത്രമേ വാട്സ്ആപ് സ്റ്റാറ്റസ് ദൃശ്യമാകുവെന്നിരിക്കേ, 'എന്‍റെ നമ്പർ ഇവന്മാരിത് എപ്പോൾ സേവ് ചെയ്തു' എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങൾ നിറയെ.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തില്ലെന്ന വാട്സ്ആപിന്റെ ഉറപ്പിനെതിരെയും ഏറ്റുപറച്ചിലിനെതിരെയും ട്രോളൻമാർ രംഗത്തെത്തിയിട്ടുണ്ട്. 'ഞാൻ ഉങ്കൾ ൈപ്രവസിയിൽ തലയിടമാേട്ടൻ' എന്ന് ദീലീപ് ചിത്രമായ പാണ്ടിപ്പടയിലെ രംഗം ഉപയോഗിച്ചാണ് വാട്സ്ആപ് ആണയിടുന്നത്.
കൂടാതെ വാട്സ്ആപ്പിലേക്ക് നേരിട്ട് സന്ദേശമയച്ചതോടെ മാർക്ക് സുക്കർബർഗ് തന്‍റെ വാട്സ്ആപ് ചോർത്തിയെന്ന് കരുതിയെന്നും ട്രോളൻമാർ പറയുന്നു. രാവിലെ എഴുന്നേറ്റപ്പോൾ സ്റ്റാറ്റസ് കണ്ടതോടെ സക്കർബർഗ് തന്‍റെ വാട്സ്ആപ് ചോർത്തിയെന്ന് കരുതി പേടിച്ചവരും ചെറുതല്ലെന്നാണ് ട്രോളൻമാരുടെ അഭിപ്രായം.
ഞായറാഴ്ച രാവിലെയോടെയാണ് വാട്സ്ആപിന്റെ സ്റ്റാറ്റസ് സന്ദേശം ഫോണുകളിൽ പ്രത്യക്ഷെപ്പട്ടത്. ഉപഭോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുന്നതായിരുന്നു സന്ദേശം.
വലിയ പ്രതിഷേധം ഉയർന്നതോടെ വാട്സ്ആപ് സ്വകാര്യത നയം നടപ്പാക്കുന്നത് നീട്ടിവെച്ചിരുന്നു. വാട്സ്ആപ് ഒഴിവാക്കി മറ്റു മാധ്യമങ്ങളിലേക്ക് ഉപഭോക്താക്കൾ കൂടുതലായി ചേേക്കറിയതോടെയാണ് പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.