'ഹൈകോടതി പറഞ്ഞാൽ ആര് അനുസരിക്കാൻ'; നാളെയും പണിമുടക്കുമെന്ന്​ സർവിസ്​ സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പൊതുപണിമുടക്കിൽ ഏർപ്പെടുന്നത്​ തടഞ്ഞ്​ സർക്കാർ പുറപ്പെടുവിച്ച ഡയസ്​നോൺ നി‍ർദേശം അം​ഗീകരിക്കില്ലെന്ന് സ‍ർവിസ് സംഘടനകൾ. മുൻകൂട്ടി നോട്ടീസ് നൽകിയാണ് സമരമെന്നും അതെങ്ങനെ ചട്ടലംഘനമാകുമെന്നും സ‍ർവിസ് സംഘടനാ നേതാക്കൾ ചോദിച്ചു.

രണ്ടു​ മാസം മുമ്പ്​ പ്രഖ്യാപിച്ച സമരമാണിത്​. എല്ലാ വിഭാഗം ജീവനക്കാരും പണിമുടക്കിനോട്​ സഹകരിക്കുന്നുണ്ട്​. ആ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ മാത്രം അതിൽ നിന്ന്​ മാറിനിൽക്കുന്നത്​ എന്തിനാണ്​.

അതിനാൽ ചൊവ്വാഴ്ചയും സമരത്തിൽ പ​ങ്കെടുക്കുമെന്ന്​ എൻ.ജി.ഒ യൂനിയൻ, എൻ.ജി.ഒ അസോസിയേഷൻ ഉൾപ്പെടെ ​സംഘടന നേതാക്കൾ വ്യക്തമാക്കി.

'സമരത്തെ ബാധിക്കില്ല'

ഹൈകോടതി തീരുമാനം ഒരുതരത്തിലും സമരത്തെ ബാധിക്കില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. നക്കാപ്പിച്ച നഷ്ടപ്പെടുമെന്ന് കരുതി പിന്മാറുന്നവരല്ല തൊഴിലാളികൾ. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികൾക്കുണ്ട്.

പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്ത് അവകാശമാണുള്ളത്? പണിയെടുക്കണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് എന്തുകാര്യം? ഹൈകോടതി പറഞ്ഞാൽ ആര് അനുസരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘Who obeys what the High Court says’; Service organizations say they will go on strike tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.