തിരുവനന്തപുരം: അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നതെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ.
സർവേ ഫലങ്ങളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. സർവേ ഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണെന്നും കോടിയേരി പറഞ്ഞു. എല്ലാ സർവേ ഫലങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണ്. ഇത് യു.ഡി.എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സർവേ ഫലങ്ങളുടെ ആവശ്യമില്ല, കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സർവേ റിപ്പോർട്ടുകളിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യു.ഡി.എഫിന് അനുകൂലമാണെന്ന് സർവേഫലം പറയുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.