കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അണികൾ. പി കെ ഫിറോസ്, നജീബ് കാന്തപുരം എന്നിവരുടെ പേരുകളായിരുന്നു ആദ്യ ഘട്ടത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. മുനവ്വറലി തങ്ങളുടെ പേരും പരിഗണനയിലേക്ക് വന്നതോടെ ചര്‍ച്ചകള്‍ സജീവമായി. വ്യാഴാഴ്ച കോഴിക്കോട് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
ഇത് സംബന്ധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മറ്റികളുടെ അഭിപ്രായം ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ തേടിയിരുന്നു. അതിനിടയിലാണ് മുനവ്വറലി തങ്ങളുടെ പേരും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്. ലീഗ് നേതാക്കളുടെ പിന്തുണയോടെയാണ് മലപ്പുറം ജില്ലാ കമ്മറ്റിയാണ് മുനവ്വറലി തങ്ങളുടെ പേര് മുന്നോട്ട് വെച്ചത്.
നജീബ് കാന്തപുരത്തിന്റെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. പ്രസിഡന്‍റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ നജീബ് കാന്തപുരം വൈസ് പ്രസിഡന്‍റാകാനും സാധ്യതയുണ്ട്. എം.എസ്.എഫിന്റെ മുന്‍ഭാരവാഹികള്‍ യൂത്ത് ലീഗ് നേതൃത്വത്തില്‍ സഹഭാരവാഹികളാവും. യൂത്ത് ലീഗ് ദേശീയ കമ്മറ്റിയുടെ രൂപീകരണം നടക്കാനിരിക്കെ അത് കൂടി കണക്കിലെടുത്ത് സമവായത്തിലൂടെ സംസ്ഥാന കമ്മറ്റിയെ നിശ്ചയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.