കൊച്ചി: നോക്കുകൂലിയുടെ പേരിൽ യൂനിയന്‍ തൊഴിലാളികൾ നിയമം കൈയിലെടുക്കുന്നത് സർക്കാർ വിലക്കാത്തതെന്തെന്ന് ഹൈകോടതി. നിയമവിരുദ്ധ പ്രവർത്തനം അരുതെന്ന് സര്‍ക്കാര്‍ പറയാത്തിടത്തോളം ഒരു വ്യവസായിക്കും ഇവിടെ നിക്ഷേപമിറക്കാൻ ധൈര്യമുണ്ടാവില്ല. വ്യവസായസൗഹൃദ സംസ്ഥാനമാകാനുള്ള ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാവും.
നോക്കുകൂലി നിരോധന ഉത്തരവ് പുറപ്പെടുവിച്ച് ഒരു പതിറ്റാണ്ടോളമായിട്ടും ഇപ്പോഴും ഇതിെൻറ പേരിൽ പരാതി ഉയരുന്നത് അലോസരപ്പെടുത്തുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തൊഴിലാളി യൂനിയന്‍ അംഗങ്ങളില്‍നിന്ന് െപാലീസ് സംരക്ഷണം തേടി കൊല്ലം അഞ്ചല്‍ സ്വദേശി ടി.കെ. സുന്ദരേശന് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ വാക്കാൽ പരാമർശം.
നോക്കുകൂലി നിരോധിച്ച് 2012ലാണ് ഉത്തരവുണ്ടാകുന്നത്. 2018 ല്‍ നോക്കുകൂലി സംബന്ധിച്ച പരാതികളിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും ഉത്തരവുണ്ടായി. എന്നാൽ, നോക്കുകൂലി പരാതികൾ ദിേനന വർധിക്കുകയാണ്. തൊഴില്‍ത്തര്‍ക്കങ്ങളില്‍ െപാലീസ് സംരക്ഷണം തേടി ദിവസവും നിരവധി ഹരജികളാണ് വരുന്നത്. അര്‍ഹമായ തൊഴില്‍ നിഷേധിക്കുമ്പോള്‍ ചെയ്യേണ്ടതെന്തെന്ന് ചുമട്ടുതൊഴിലാളി നിയമത്തില്‍ പറയുന്നുണ്ട്.
എന്നാൽ, സംഘടിത ശക്തിയുള്ളതിനാൽ ഇതിന് തയാറാകാതെ നിയമം കൈയിലെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വി.എസ്.എസ്.സിയിലേക്കുള്ള വാഹനം തടഞ്ഞ സംഭവം കേരളത്തിനുണ്ടാക്കിയ ദുഷ്പേര് ചെറുതല്ല. തൊഴിലാളിക്ക് പരാതിയുണ്ടെങ്കില്‍ കണ്‍സിലിയേഷന്‍ ഓഫിസറെ സമീപിച്ചാല്‍ ഉടന്‍ അന്വേഷിച്ച് പരിഹാരമുണ്ടാക്കാനുള്ള സംവിധാനമുണ്ടാകണം. കണ്‍സിലിയേഷന്‍ ഓഫിസറുടെ ജോലി ഇപ്പോള്‍ കോടതിയാണ് ചെയ്യുന്നത്. നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് വാക്കാൽ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല.
നിക്ഷേപകര്‍ക്ക് അത് ബോധ്യമാകുേമ്പാഴാണ് സംസ്ഥാനത്ത് നിക്ഷേപ സൗഹൃദാന്തരീക്ഷമുണ്ടാകൂ. സംസ്ഥാനം നിക്ഷേപസൗഹൃദമല്ലെന്ന പ്രചാരണം പൂര്‍ണമായും സത്യമല്ല. നോക്കുകൂലി ഇല്ലാതാക്കാനുള്ള ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ സര്‍ക്കുലറുകളും ഉത്തരവുകളുംകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മാത്രമല്ല, ഈ പ്രതിച്ഛായ തുടരുകയും ചെയ്യും.
സംസ്ഥാനം നിക്ഷേപസൗഹൃദമല്ലെന്നത് കേള്‍ക്കാന്‍ സുഖമുള്ള കാര്യമല്ല. അതിനാൽ, ഈ പ്രചാരണത്തിന് അറുതി വരുത്താനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. യൂനിയന്‍ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ഇതോടൊപ്പം സംരക്ഷിക്കപ്പെടണം. നോക്കുകൂലി ആവശ്യപ്പെട്ടുതുമായി ബന്ധപ്പെട്ട് 2018ന് ശേഷം തൊഴിലാളി യൂനിയനുകള്‍ക്കെതിരെ 11 കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ, യഥാര്‍ഥത്തില്‍ നൂറുകണക്കിന് കേസുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ മറച്ചുെവച്ചുള്ള കേസുകളാണ് ഇവയെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. സത്യസന്ധമല്ലാത്ത ഹരജികള്‍ അനുവദിക്കില്ലെന്ന് കോടതി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇനി സമയം കളയാനില്ലെന്ന് അഭിപ്രായപ്പെട്ട കോടതി നോക്കുകൂലിയടക്കം തര്‍ക്കങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നൽകാൻ സര്‍ക്കാറിനോട് നിർദേശിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റാന്‍ എന്തൊക്കെ നടപടി സ്വീകരിെച്ചന്ന് അറിയിക്കണം. ഹരജിക്കാരുടെ കാര്യത്തില്‍ ബുദ്ധിമുട്ടുകളുണ്ടാവരുതെന്ന് നിർദേശിച്ച കോടതി തുടർന്ന് ഹരജി സെപ്റ്റംബര്‍ 27ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.