കൊച്ചി: പെട്രോൾ വില നൂറിലെത്തിയാലും കേരളത്തിലെ പമ്പുകളിൽ സാങ്കേതിക തടസ്സമുണ്ടാകില്ലെന്ന് ഉടമകൾ. എക്സ്ട്ര പ്രീമിയം പെട്രോൾ വില നൂറിലെത്തിയതോടെ ഭോപ്പാലിൽ പല പമ്പുകളും അടക്കേണ്ടിവന്നു. വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ പഴയ അനലോഗ് മെഷീനുകളാണ് ഇവിടങ്ങളിൽ ഉപയോഗിക്കുന്നത്.
ഈ മെഷീനുകളിൽ രണ്ടക്ക വില മാത്രമേ കാണിക്കൂ. ഇതാണ് പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണം. എന്നാൽ, പുതിയ ഡിജിറ്റൽ മെഷീനുകളിൽ ഈ പ്രശ്നമില്ല. കേരളത്തിലെ ഭൂരിഭാഗം പമ്പുകളിലും ഡിജിറ്റൽ മെഷീനുകളാണ് ഉപയോഗിക്കുന്നതെന്ന് പമ്പുടമകൾ പറഞ്ഞു.
എണ്ണക്കമ്പനികളുടെ ലാഭം (കോടിയിൽ)
2019 ഡിസംബർ, 2020 ഡിസംബർ ക്രമത്തിൽ
ഐ.ഒ.സി.എൽ: 2,339.02, 4,916.59
എച്ച്.പി.സി.എൽ: 747.20, 2,354.64
ബി.പി.സി.എൽ: 1,260.63, 2,354.64
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.