തൃശൂര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തീരുമാനിച്ച അരി വിതരണം പ്രതിപക്ഷം മുടക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തൃശൂര്‍ പ്രസ്ക്ലബില്‍ 'ജനശബ്ദ'ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഇപ്പോള്‍ നല്കുന്ന അരി പൂഴ്ത്തിെവച്ചതാണെന്ന ആരോപണം ശരിയല്ല. സ്കൂളില്ലാതെ എങ്ങനെയാണ് കുട്ടികള്‍ക്ക് അരി വിതരണം ചെയ്യുക. അതാണ് വൈകാൻ കാരണം. 20 രൂപക്ക് വാങ്ങിയ അരിയാണ് 15 രൂപക്ക് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് തെരഞ്ഞെടുപ്പുമായി ബന്ധമുള്ളതല്ല.
ശബരിമല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമല്ല. വിശ്വാസത്തിന് ഒരു കോട്ടവും വന്നിട്ടില്ല. വോട്ടര്‍പട്ടികയിലെ ക്രമക്കേടിന് മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാറല്ല. തെരഞ്ഞെടുപ്പ് കമീഷനാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.