ന്യൂഡൽഹി: കേരളത്തില്‍ വന്യജീവി ആക്രമണത്തിൽ 2021മുതൽ 2024 ജൂലൈ വരെ കൊല്ലപ്പെട്ടത് 316 പേർ; പരിക്കേറ്റത് 3677 പേർക്ക് പരിക്കേറ്റു. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് മറുപടി നൽകിയ മറുപടിയാണിത്. 1844 വളർത്തുമൃഗങ്ങൾ നഷ്ടമായെന്നും മറുപടിയിൽ പറയുന്നു.
വന്യജീവി സംരക്ഷണവും വന്യജീവി മനുഷ്യ സംഘര്‍ഷം കൈകാര്യം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. ഇതിനായി കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്.
കേന്ദ്രം പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വന്യജീവി ആക്രണത്തിലൂടെ കൊല്ലപ്പെടുന്നവര്‍ക്കുള്ള ആശ്വാസ ധനസഹായം 10 ലക്ഷം രൂപയായി ഡിസംബര്‍ 2023 മുതല്‍ വർധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഗുരുതരമായ പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും നല്‍കും. വിള നാശം സംഭവിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിക്കുന്ന നിബന്ധന പ്രകാരം നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും മറുപടിയിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.