കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. മാവൂർ ചെറൂപ്പ അയ്യപ്പൻ കാവിന് സമീപത്തായാണ് സംഭവം. മരത്തിന് മുകളിലെ കൂട് പക്ഷികൾ ആക്രമിച്ചതോടെ, തേനീച്ചകൾ കൂടിളകി വരികയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

പറമ്പിൽ പണിയെടുത്തിരുന്ന തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പരിക്കേറ്റ നാല് തൊഴിലാളികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ അതുവഴി നടന്നു വന്ന വഴിയാത്രക്കാരെയും തേനീച്ചകൾ അക്രമിച്ചിരുന്നു. ഇവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

Tags:    
News Summary - nine people were injured in a wild bee attack kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.