????????? ???????????

കാട്ടുപൂച്ച അവസാനം കൂട്ടിൽപെട്ടു; ആശ്വാസത്തിൽ നാട്ടുകാർ

ഈരാറ്റുപേട്ട: ഒരാഴ്ചയായി പ്രദശത്തെ കോഴികളെ പിടിച്ചുതിന്ന് നാട്ടുകാരുടെ സ്വൈരം കെടുത്തിയിരുന്ന കാട്ടുപൂച്ച (കാട്ടുമാക്കാൻ) ഒടുവിൽ കൂട്ടിലായി. വാഴമറ്റം, മുരുക്കോലി പ്രദേശത്ത് ഒരാഴ്ചയായി അനേകം കോഴികളാണ് നഷ്​ടപ്പെട്ടത്. ഇങ്ങനെ ഇര പിടിക്കുന്നതിനി​െടയാണ് പൂച്ച പെട്ടുപോ‍യത്.

 

മുരുക്കോലിൽ ബഷീറി​​െൻറ പുരയിടത്തിലെ കോഴിക്കൂട്ടിൽനിന്ന് മൂന്നുദിവസം മുമ്പ് രണ്ട്​ വളർത്തുകോഴികളെ പിടിച്ചുകൊണ്ട്പോയിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും അതേ കൂട്ടിലെ മൂന്നു കോഴിയെയും തിന്നതിനുശേഷം തിരിച്ചിറങ്ങാൻ പറ്റാതെവന്നതാണ് കാട്ടുപൂച്ചക്ക്​ പിടിവീഴാൻ കാരണം. കെണിയിൽ വീണ പൂച്ചയെ കാണാൻ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടി.

എരുമേലി ഫോറസ്​റ്റ്​ ​േറഞ്ചിലെ വണ്ടംപതാൽ ഫോറസ്​റ്റർ വി. അനിൽ കുമാറി​​െൻറ നേതൃത്വത്തിൽ ​ ഉദ്യോഗസ്ഥരെത്തി കാട്ടുപൂച്ചയെ കൂട്ടിലാക്കി കൊണ്ടുപോയി.

Tags:    
News Summary - wild cat erattupetta-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.