കണ്ണൂർ ഉളിക്കലിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി -VIDEO

കണ്ണൂർ: ഇരിട്ടിക്ക് സമീപം ഉളിക്കലിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉളിക്കൽ ടൗണിനോട് ചേർന്ന് കേയാപറമ്പ് റോഡരികിലാണ് പുലർച്ചയോടെ ആനയെ കണ്ടത്. പിന്നീട് പറമ്പുകളിലേക്കും വീടുകൾക്കരികിലേക്കും കടന്നു. ആനയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്.

കർണാടക വനത്തിൽ നിന്നോ ആറളം വനമേഖലയിൽ നിന്നോ കാട്ടാനയിറങ്ങിയതാകാമെന്നാണ് നിഗമനം. എന്നാൽ, വനമേഖലയിലേക്ക് ഇവിടെ നിന്ന് ഏറെ ദൂരമുണ്ട്. അതിനാൽ ആനയെ വനത്തിലേക്ക് തുരത്തൽ പ്രയാസമേറിയതാണ്.


ആന ഇറങ്ങിയതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പൊലീസും വനപാലകരും സ്ഥലത്തുണ്ട്. ആനയെ തുരത്താൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കണമോയെന്ന കാര്യവും ചർച്ചയിലാണ്. 


Tags:    
News Summary - wild elephant spotted in Kannur Ulikkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.